ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രന്‍ അന്തരിച്ചു

Date:

Share post:

ആകാശവാണി വാര്‍ത്താ അവതാരകനായിരുന്ന എം. രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഞായറാഴ്ച നടക്കും.

എൺപതുകളിലും തൊണ്ണൂറുകളിലും മലയാളികൾ ആകാശവാണിയിലൂടെ കേൾക്കാൻ കാത്തിരുന്ന ശബ്ദത്തിൻ്റെ ഉടമയായിരുന്നു എം. രാമചന്ദ്രൻ. റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ്.

‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രന്‍’ എന്ന ആമുഖത്തോടെയുളള അവതരണം അത്രമേൽ മലയാളികളെ സ്വാധീനിച്ചിട്ടുണ്ട്. ആകാശവാണിയിൽ രാമചന്ദ്രൻ അവതരിപ്പിച്ച കൌതുക വാർത്തകളും ഏറെ ജനകീയമായി.

കൈരളിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും രാമചന്ദ്രൻ്റെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാക്ഷിക്കെന്താ കൊമ്പുണ്ടോ.. സാക്ഷിക്ക് ഒറ്റ കണ്ണേയുളളൂ.. തുടങ്ങി രാമചന്ദ്രൻ്റെ ശൈലി നിലവിൽ ടെലിവിഷൻ രംഗത്തുളള ആക്ഷേപഹാസ്യ പരിപാടികളുടെ ആദ്യരൂപമായിരുന്നു.

വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു.ഡൽഹിയിൽ നിന്നാണ് വാർത്താവായനകളുടെ തുടക്കം. പിന്നീട് കോഴിക്കോടെത്തുകയും വാർത്താ വിഭാഗത്തിന് നേതൃത്വം നൽകുകയും ചെയ്തു.

ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിലെ എഫ്എം കേന്ദ്രങ്ങളിലും പ്രവർത്തിച്ചിരുന്നു. കേരള സർവകലാശാല റിട്ട. ജോയിൻ്റ് രജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...