ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ആഘോഷത്തില്‍ അയോധ്യയിലെ ശനിയാഴ്ചത്തെ സന്ധ്യ ദീപങ്ങളാൽ അലംകൃതമായി. 22 ലക്ഷത്തിലധികം ദീപങ്ങളാണ് നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത്. അയോധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുക മാത്രമല്ല സ്വന്തം റെക്കോർഡ് തകർക്കുകയും ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, എന്നിവരുള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങില്‍ വച്ച് ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. ഇതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. കൂടാതെ 50 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ചടങ്ങിനെത്തി. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അയോധ്യയിൽ ദീപോത്സവം തുടങ്ങിയത്. ഇത് ദീപോത്സവത്തിന്റെ ഏഴാം പതിപ്പാണ്.
ഓരോ വര്‍ഷവും അയോധ്യയിലെ ദിവ്യ ദീപോത്സവത്തില്‍ തെളിയിക്കുന്ന ദീപങ്ങളുടെ എണ്ണം ഗിന്നസ് ബുക്കില്‍ പുതിയ ലോക റെക്കോഡ് കുറിയ്ക്കുകയാണ്. ദീപങ്ങളുടെ എണ്ണത്തില്‍ യു.പി. സര്‍ക്കാരിന്റെ കണക്ക് ഇങ്ങനെ (ലക്ഷത്തിൽ).
2017 ഇൽ 1.71, 2018 ഇൽ 3.01, 2019 ഇൽ 4.04, 2020 ഇൽ 5.51, 2021 ഇൽ 9.41, 2022 ഇൽ 15.76, 2023 ഇൽ 22.23.