യുഎഇയില്‍ പരിഷ്കരിച്ച വിസ നിയമങ്ങൾ പ്രാബല്യത്തില്‍. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ എന്നിവയാണ് നടപ്പിലായത്. സന്ദര്‍ശകര്‍ക്കും വ്യവസായികൾക്കും തൊഴില്‍ വിദഗ്ദ്ധര്‍ക്കും അനുകൂലമായ പരിഷ്കാരങ്ങളാണ് യുഎഇ നടപ്പിലാക്കിയത്.
ഗോൾഡന്‍ വിസയ്ക്കുളള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. യുഎഇയിക്ക് പുറത്ത് താമസിക്കുന്നതിനുളള കാലപരിധി ഒഴിവാക്കിയതും ഗോൾഡന്‍ വിസ ഹോൾഡേൾസിനെ ആകര്‍ഷിക്കുന്നതാണ്. ഗോൾഡന്‍ വിസ റദ്ദാക്കിയാലും രാജ്യം വിടാന്‍ ആറുമാസം അധിക സമയം ലഭിക്കുന്നതും പുതിയ മാറ്റമാണ്.
മൾട്ടിപ്പിൾ എന്‍ട്രി വിസയുളളവര്‍ക്ക് തുടര്‍ച്ചയായി 90 ദിവസം യുഎഇയില്‍ താമസിക്കാന്‍ കഴിയും. ഫ്രീലാൻസർമാര്‍, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർക്ക് ഗ്രീൻ റസിഡൻസി വീസ പ്രയോജനപ്പെടുത്താം. ബിരുദ ധാരികൾക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ ജോബ് എക്സപ്ലോഷര്‍ വിസയും ലഭ്യമാകും.
ആശ്രിത വിസ നിയമത്തിലും കാതലായ മാറ്റങ്ങൾ നടപ്പില്‍വന്നു. ആണ്‍കുട്ടികളെ 25 വയസ്സുവരേയും അവിവാഹിതരായ പെണ്‍കുട്ടികളെയും ഭിന്നശേഷിക്കാരേയും പരിയിധില്ലാതെയും ആശ്രിത വിസയില്‍ താമസിപ്പിക്കാനാകും.