പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ യുഎഇ; സുപ്രധാന നിയമങ്ങൾ പ്രാബല്യത്തില്‍ വരും

Date:

Share post:

പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. 2022 വിസ തൊ‍ഴില്‍ പരിഷ്കാരങ്ങളുടെ വര്‍ഷമായിരുന്നു യുഎഇയ്ക്ക്. എന്നാല്‍ പുതുവര്‍ഷത്തില്‍ നിരവധി സുപ്രധാന നിയമങ്ങളാണ് യുഎഇയില്‍ പ്രബല്യത്തില്‍ വരുന്നത്. സ്വദേശിവത്കരണ നിയമം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറിന്റെ നിയന്ത്രണത്തിലടക്കം പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിലെത്തും.

സ്വദേശിവത്കരണം

സ്വകാര്യ കമ്പനികളില്‍ ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം സ്വദേശിവല്‍ക്കരണ നിരക്ക് ജനുവരി -1 മുതല്‍ പ്രാബല്യത്തിലെത്തും. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍മേഖലയില്‍ വര്‍ഷം തോറും രണ്ട് ശതമാനം വീതം സ്വദേശികളെ നിയമിക്കണമെന്നാണ് ഉത്തരവ്. നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഒരോ സ്വദേശിക്കും നിശ്ചയിച്ചിട്ടുളള ആനുകൂല്യങ്ങൾക്കം ശമ്പളത്തിനും തത്തുല്യമായി പിഴ ഈടാക്കും. 2026 ആകുന്നതോടെ സ്വദേശിവല്‍ക്കരണ നിരക്ക് 10 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി.

തൊ‍ഴില്‍ ഇന്‍ഷുറന്‍സ്

പൊതു-സ്വകാര്യ മേഖലയില്‍ തൊ‍ഴിലെടുക്കുന്ന ജീവനക്കാര്‍ക്ക് 2023 ജനുവരി ഒന്ന് മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമങ്ങളിലൊന്ന്. 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികള്‍ പ്രതിമാസം 5 ദിര്‍ഹം വീതം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം. ഇവര്‍ക്ക് പ്രതിമാസ തുകയായ 10,000 ദിര്‍ഹത്തില്‍ കവിയാത്ത നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ പ്രതിവര്‍ഷം 120 ദിര്‍ഹം പ്രീമിയം നല്‍കേണ്ടിവരും. 20,000 ദിര്‍ഹത്തിന്റെ സുരക്ഷാ കവറേജാണ് ലഭിക്കുക. അതേസമയം നിക്ഷേപകരും ബിസിനസ്സ് ഉടമകളും ഉൾപ്പടെ ചില വിഭാഗത്തെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിധിയില്‍നിന്ന് ഒ‍ഴിവാക്കിയിട്ടുണ്ട.

കോര്‍പ്പറേറ്റ് നികുതി

ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി നിയമം ജൂണ്‍ 1 മുതലാണ് നടപ്പില്‍ വരിക. പ്രതിവര്‍ഷം 375,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭം നേടുന്ന കമ്പനികളും വ്യക്തികളും ഒമ്പത് ശതമാനം നികുതി നല്‍കണമെന്നാണ് നിയമം. എന്നാല്‍ പ്രവാസികളുടെ ശമ്പളത്തിന് നികുതി ബാധകമല്ല. ഫ്രീ സോണ്‍ കമ്പനികളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യക്തിഗത സ്റ്റാറ്റസ് നിയമം

ഇസ്ലാം മതവിശ്വാസികളല്ലാത്ത പ്രവാസികള്‍ക്കായുളള പുതിയ വ്യക്തിഗത സ്റ്റാറ്റസ് നിയമവും പുതുവര്‍ഷത്തില്‍ പ്രബല്യത്തില്‍ വരും. . വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വില്‍പത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറല്‍ നിയമമാണ് പ്രാബല്യത്തിലെത്തുക. 2021 നവംബര്‍ മുതല്‍ അബുദാബിയില്‍ നിലവിലുളള നിയമമാണ് 2023 ഫെബ്രുവരി മുതല്‍ യുഎഇയിലെ മുഴുവന്‍ എമിറേറ്റുകള്‍ക്കും ബാധകമാക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക് നിരോധനം

2023ന്‍റെ തുടക്കത്തില്‍ തന്നെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച കൂടുതല്‍ നിയന്ത്രണങ്ങൾ നിലവില്‍ വരും. അജ്മാനും ഉമ്മുല്‍ ഖുവൈനും 2023 ജനുവരി മുതലാണ് പ്ലാസ്റ്റിക് നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ജനുവരി 1 മുതല്‍ ഈ എമിറേറ്റുകളില്‍ പ്ലാസ്റ്റിക് കവറിന് കുറഞ്ഞത് 25 ഫില്‍സ് വീതം ഈടാക്കും. നിലവില്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ നടപ്പാക്കിയ നിയമമാണ് വ്യാപിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....