യുഎഇയിൽ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ. 2024-ലെ 13-ാം നമ്പർ ഫെഡറൽ ഡിക്രി-ലോ അനുസരിച്ച് നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.
ഇരകളുടെ പിന്തുണയ്ക്കും അവർക്ക് കൂടുതൽ സംരക്ഷണം നൽകാനുമായാണ് പുതിയ ഗാർഹിക പീഡന നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ഗവൺമെൻ്റിൻ്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിയമം അനുസരിച്ച് ഗാർഹിക പീഡനത്തിനും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾക്കും യുഎഇയിൽ കഠിനമായ ശിക്ഷകളാണ് ചുമത്തുക.
ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളിൽ പ്രായമുള്ളയാളോ ഗർഭിണിയോ കുട്ടിയോ വൈകല്യമുള്ളവരോ ആണെങ്കിൽ കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിക്കുക.