കരാര്‍ കഴിഞ്ഞ തൊഴിലാളികളെ രാജ്യം വിടാന്‍ തൊഴിലുടമകൾ നിര്‍ബന്ധിക്കരുതെന്ന് അബുദാബി ലേബര്‍ കോടതി. മറ്റൊരു ജോലി കണ്ടെത്താന്‍ സമയം അനുവദിക്കണമെന്നും 180 ദിവസത്തെ സാവകാശം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. ഈ കാലയളവുവരെ സാധുതയുളള വിസ ഉറപ്പുവരുത്തണം. പുതിയ നിയമത്തക്കുറിച്ചുളള അജ്ഞത നിയമലംഘനത്തിനുളള ഇളവല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ പുതിയ തൊഴില്‍ നിയമമാണ് യുഎഇയില്‍ നടപ്പാക്കുന്നതെന്നും സ്വകാര്യമേഖല സ്ഥാപന മേധാവികൾക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരകാ സെഷനിന്‍ കോടതി പറഞ്ഞു. അനുയോജ്യമായ ജോലി തെരഞ്ഞെടുക്കാന്‍ ജീവനക്കാരന് അവകാശമുണ്ട്. വെത്യസ്ത വൈദഗ്ധ്യം പ്രകടമാകുന്നവര്‍ക്ക് ഒന്നിലേറെ കമ്പനിയില്‍ പാര്‍ട് ടൈം ജോലി ചെയ്യാനും അനുമതിയുണ്ട്.
തൊഴിൽ നിയമത്തിൽ പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങൾ ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതാണെന്ന് അബുദാബി ലേബർ കോടതി ഉപ മേധാവി അലി ഹസൻ അൽഷത്തേരി വ്യക്തമാക്കി. തൊഴിലാളിയെ പിരിച്ചുവിടുമ്പോഴും ജീവനക്കാരന്‍ പിരിഞ്ഞുപോകുമ്പോഴും മുന്‍കൂര്‍ നോട്ടീസ് കൈമാറണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
അതേസമയം തൊഴില്‍ സാമ്പത്തിക തര്‍ക്കങ്ങൾ പരിഹരിക്കുന്നതിന് യുഎഇയില്‍ പുതിയ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുളള പ്രശ്നങ്ങളാണ് മാനവവിഭവ ശേഷി എമിറെറ്റൈസേഷന്‍ നേതൃത്വത്തിലുളള പ്രത്യേക കമ്മറ്റിയുടെ പരിഗണനയില്‍ വരിക. യുഎഇ മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
അപ്പീൽ കോടതി ജഡ്ജിയുൾപ്പടെ വിവിധ വകുപ്പുകളിലെ പ്രതിനിധികൾ കമ്മിറ്റിയില്‍ ഉണ്ടാകും. 50ൽ കൂടുതൽ തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കമ്മിറ്റി പരിശോധിക്കുക.