മക്കയിലെ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു

Date:

Share post:

കറുത്ത പട്ടിൽ സ്വർണനൂലിൽ ആലേഖനം ചെയ്ത കിസ്‌വ പുതച്ചു നിൽക്കുന്ന കഅ്ബയുടെ ദൃശ്യം ഏതൊരു വിശ്വാസിയുടെ മനസിലും മായാതെ തങ്ങിനിൽക്കുന്ന കാഴ്ചയാണ്. ഇസ്ലാമിക പുതുവർഷത്തിൻ്റെ ആദ്യ ദിവസമായ ഇന്ന് മക്കയിലെ കഅ്ബയിൽ പുതിയ കിസ്‌വ പുതപ്പിച്ചു. 900 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമ്മിച്ച കിസ്‌വയാണ് കഅ്ബാലയത്തെ അണിയിച്ചത്. ഹറം കാര്യ മേധാവി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ കിസ്‌വ മാറ്റൽ ചടങ്ങിൽ പങ്കെടുത്തു.

200 വരെ വിദഗ്ധരായ സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേർന്ന് ഏതാനും മണിക്കൂറുകൾ എടുക്കുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് പുതിയ കിസ്‌വ സ്ഥാപിക്കൽ. ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസിയിലെ വനിതാ ജീവനക്കാർ ആദ്യമായി ഇത്തവണ കിസ്‌വ മാറ്റിസ്ഥാപിക്കൽ ചടങ്ങിൽ പങ്കെടുത്തു.

670 കിലോ ഭാരമുള്ള കറുത്ത പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ കൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്താണ് കിസ്‌വ അലങ്കരിക്കുന്നത്. കൈ ഉപയോ​ഗിച്ചാണ് കിസ്‌വ നിർമ്മിക്കുന്നത്. ചതുരാകൃതിയിലുള്ള 16 ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുമുണ്ട്. ആകെ അഞ്ച് കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കിസ്‌വയുടെ ഭാഗങ്ങൾ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക.

അഞ്ചാമത്തെ ഭാഗം കഅ്ബയുടെ പ്രധാന വാതിലിന് മുന്നിൽ തൂക്കുന്ന കിസ്‌വയുടെ ഭാഗമാണ്. 6.32 മീറ്റർ നീളവും 3.30 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. 47 മീറ്റർ നീളത്തിലും 95 സെന്റി മീറ്റർ വീതിയിലും 16 കഷ്ണങ്ങളായാണ് ഇവ നിർമ്മിക്കുന്നത്. കഅ്ബയുടെ വാതിൽ വിരിക്ക് ആറര മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുണ്ട്. പഴയ കിസ്‌വയുടെ ഭാഗങ്ങൾ മുസ്ലിം രാജ്യങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും വിതരണം ചെയ്തുവരാറാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...