കഅ്​ബക്ക്​ പുതിയ കിസ്​വ അണിയിച്ചു

Date:

Share post:

കഅ്​ബക്ക്​ പുതിയ കിസ്​വ അണിയിച്ചു. ചൊവ്വാഴ്​ച രാത്രിയാണ് ഇരുഹറം കാര്യാലയ അധികൃതരുടെ മേൽനോട്ടത്തിൽ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ സമുച്ചയത്തിൽ നിന്ന്​ എത്തിച്ച​ പുതിയ കിസ്​വ കഅ്​ബക്ക്‌ അണിയിച്ചത്​. പ്രത്യേക വാഹനത്തിൽ വലിയ സുരക്ഷ അകമ്പടിയോടെയായിരുന്നു പുതിയ കിസ്​വ മസ്​ജിദുൽ ഹറാമിൽ എത്തിച്ചത്​.

പഴയ കിസ്​വ അഴിച്ചുമാറ്റുന്നതിനും പുതിയത്​ സ്ഥാപിക്കുന്നതിനും കിസ്​വ സമുച്ചയത്തിൽ നിന്നുള്ള വിദഗ്​ധ സംഘം നേരത്തെ തന്നെ ഹറമിലെത്തിയിരുന്നു. പഴയ ക്ലാഡിങ്​ പൊളിച്ചാണ്​ കഅ്​ബയുടെയും അതിന്റെ ഉപരിതലത്തി​ന്റെയും കോണുകളിൽ പുതിയ പുടവയുടെ ഭാഗങ്ങൾ ഉറപ്പിച്ചതെന്ന്​ കിസ്​വ സമുച്ചയ സാ​​ങ്കേതിക, ഓപറേഷൻകാര്യ അസിസ്​റ്റന്റ്​ മേധാവി എൻജി. സുൽത്താൻ അൽ ഖുറൈസി അറിയിച്ചു. ​

ബെൽറ്റുകൾ, വിരി എന്നിവക്ക്​​ പുറമെ നാല്​ പ്രധാന കഷ്​ണങ്ങളോട്​ കൂടിയതാണ്​ പുതിയ കിസ്​വ. കിസ്​വയുടെ പ്രധാന ഭാഗത്തി​ന്റെ ഓരോ വശവും കഅ്​ബയുടെ മുകളിലേക്ക് ഉയർത്തി​ പഴയ സ്ഥലത്ത്​ സ്ഥാപിക്കുകയാണ്​​ ആദ്യം ചെയ്യുക. പിന്നീട്​ മുകളിൽ നിന്ന് ഒരോ വശവും കെട്ടിയിട്ട് മറ്റേ അറ്റം താഴേക്കിടും. ഇതിന് ശേഷമാണ്​ ബെൽറ്റുകളും വിരികളും അണിയിക്കുക​. കൂടാതെ കിസ്​വയുടെ എല്ലാ ഭാഗങ്ങളിലും ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്​തിട്ടുണ്ടെന്നും അൽ ഖുറൈസി കൂട്ടിച്ചേർത്തു.

കറുപ്പ് ചായം പൂശിയ ഏകദേശം 850 കിലോയോളം വരുന്ന ശുദ്ധ പട്ടിൽ ഒരു വർഷമെടുത്താണ്​​ കിസ്​വ നെയ്​തെടുക്കുന്നത്​. 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലുമാണ് കിസ്​വ നെയ്തെടുക്കാൻ ഉപയോഗിക്കുന്നത്​. കിസ്​വ നിർമാണ സമുച്ചയത്തിൽ 200 ജോലിക്കാരാണുള്ളത്​.​ ജീവനക്കാരെല്ലാം സ്വദേശികളാണ്​. ഡൈയിങ്​, കൈകൊണ്ടുള്ള നെയ്ത്ത്, ഓട്ടോമാറ്റിക് നെയ്ത്ത്, പ്രിൻറിങ്​​, ഗിൽഡിങ്​,ബെൽറ്റിങ്, തയ്യൽ, ക്ലാഡിങ്​ കൂട്ടിച്ചേർക്കൽ എന്നീ ജോലികൾ ചെയ്യുന്ന വ്യത്യസ്​ത വകുപ്പുകൾ ഉൾപ്പെടുന്നതാണ്​ കിസ്​വ സമുച്ചയം. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷിൻ കൊണ്ടാണ്​​ കിസ്​വ നിർമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 16 മീറ്റർ നീളമുള്ള ഈ തയ്യൽ മെഷിൻ കമ്പ്യൂട്ടർ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...