പുതിയ ഫെഡറൽ ട്രാഫിക് നിയമത്തിന് അം​ഗീകാരം നൽകി യുഎഇ

Date:

Share post:

പുതിയ ഫെഡറൽ ട്രാഫിക് നിയമത്തിന് അം​ഗീകാരം നൽകി യുഎഇ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് പുതിയ ഫെഡറൽ നിയമത്തിന് അംഗീകാരം നൽകിയത്.

പുതിയ നിയമപ്രകാരം വാഹനങ്ങളുടെ തരംതിരിക്കലും റോഡുകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലും മാറ്റമുണ്ടാകും. ഡ്രൈവറില്ലാത്ത വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം പുതിയ നിയമത്തിൽ ഉൾപ്പെടും. അതോടൊപ്പം വിവിധ തരത്തിലുള്ള വ്യക്തിഗത ഗതാഗത മാർഗ്ഗങ്ങളും നിയമം പരിശോധിക്കും.

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളും ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും സസ്പെൻഡ് ചെയ്യൽ, വാഹന ഇൻഷുറൻസ്, പരിശോധന, ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള വ്യവസ്ഥകളും നിയമത്തിൽ പരിശോധിക്കും. രാജ്യത്തിൻ്റെ റോഡ് ശൃംഖലയുടെ പുരോഗതിക്ക് ഫെഡറൽ ട്രാഫിക് നിയമം ​ഗുണപ്രദമാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...