ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കാൻ ഇനി കടമ്പകൾ ഏറെ കടക്കേണ്ടി വരും. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവ് പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
നിയന്ത്രണങ്ങൾ ഇപ്രകാരമാണ്
* ഡ്രൈവിങ് സ്കൂളിലെ പരിശീലന ഡ്രൈവിങ് ടെസ്റ്റും പരിഷ്കരിച്ചിട്ടുണ്ട്. വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്താനാകൂ.
* ഡ്രൈവിംഗ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
* ഗിയർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽപാദത്താൽ പ്രവർത്തിപ്പിക്കാവുന്ന ഗിയർ ഉള്ള വണ്ടിയായിരിക്കണം. ഇത് 99 സി.സിക്ക് മുകളിലായിരിക്കേണ്ടത് നിർബന്ധമാണ്. ഹൈൻഡിൽ ബാറിൽ ഗിയർ ഉള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.
* ഒരു എം.വി.ഐയുടെ കീഴിൽ ദിവസം 30 അപേക്ഷകർക്ക് മാത്രമേ ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളു. 30 ലേറെ ടെസ്റ്റ് ഒരു ദിവസം നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.
* ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ നിർബന്ധമാണ്.
* ഡ്രൈവിംഗ് ടെസ്റ്റ് സ്കൂൾ ഇൻസ്ട്രക്ടർമാർ സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം.
* റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയാൽ ഉദ്യോഗസ്ഥന്റെ ഭാഗത്തെ വീഴ്ചയായി അതിനെ പരിഗണിക്കും.