ഷാർജയിൽ നിന്ന് കൽബ നഗരപരിധിയിലേയ്ക്ക് ബസ് സർവീസ് ആരംഭിച്ചു. റൂട്ട് 66 എന്ന പുതിയ ബസ് സർവീസ് ആരംഭിച്ചതായി ഷാർജ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കൽബ തീരമേഖലയിലൂടെ സർവീസ് നടത്തുന്ന ബസിന് പന്ത്രണ്ട് സ്റ്റോപ്പുകളാണ് ഈ റൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിവസേന കോർണിഷ് 1 സ്റ്റേഷനിൽ നിന്ന് സർവീസ് രാവിലെ 7.30-ന് ആരംഭിക്കുന്ന വിധത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത്. രാത്രി 9 മണിക്കാണ് കോർണിഷ് 1 സ്റ്റേഷനിൽ നിന്നുള്ള അവസാന സർവീസ്. ഖത്മാത് മിലാഹ പോയിന്റിൽ നിന്ന് ആദ്യ സർവീസ് രാവിലെ 8 മണിക്കും അവസാന സർവീസ് രാത്രി 930-നുമാണ്.
റുഖയലാത് റോഡിലൂടെയാണ് (E99) ഈ റൂട്ടിലെ ബസുകൾ സർവീസ് നടത്തുന്നത്. കോർണിഷ് 1, കോർണിഷ് 2, ബൈത് ഷെയ്ഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി, തബിത് ബിൻ ഖൈസ് മോസ്‌ക്, കൽബ മെഡിക്കൽ സെന്റർ, ഇത്തിഹാദ് കൽബ സ്പോർട്സ് ക്ലബ്, കൽബ ഇൻഡസ്ട്രിയൽ ഏരിയ 1, കൽബ ഇൻഡസ്ട്രിയൽ ഏരിയ 2, അൽ സാഫ് 7, ഗവണ്മെന്റ് ബിൽഡിങ്ങ്സ്, കൽബ വാട്ടർഫ്രണ്ട്, ഖത്മാത് മിലാഹ ബോർഡർ എന്നിവയാണ് ഈ റൂട്ടിലെ ബസ് സ്റ്റോപ്പുകൾ.