തിരുവനന്തപുരത്ത് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Date:

Share post:

തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസ്സായിരുന്നു. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തി. സംഭവ സ്ഥലത്ത് പൊലീസ് എത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്.

ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാ​ഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...

11 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ; പുതിയ പാക്കേജുമായി ജിയോ

ബിഎസ്എൻഎല്ലിൻ്റെ വെല്ലുവിളി മറികടക്കാൻ പുതിയ ഡാറ്റാ പാക്കേജുമായി അംബാനിയുടെ ജിയോ. 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. സാധാരണകാരന് താങ്ങാനാവുന്ന റീചാർജ്...