ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) 27 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഇലക്ട്രിക് ബസുകൾക്ക് പുറമെ 10 ഇലക്ട്രിക് ബസുകൾ കൂടി പുറത്തിറക്കി. എമിറേറ്റിലെ സുസ്ഥിര മേഖലകളുടെ, പ്രത്യേകിച്ച് പൊതുഗതാഗതത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
ആധുനികവും പരിസ്ഥിതി സൗഹൃദവുമായ ടാക്സികളുടെ ഒരു കൂട്ടം അവതരിപ്പിച്ചുകൊണ്ട് ആർടിഎ അതിന്റെ ഹരിത പരിവർത്തനം ആരംഭിച്ചു. അവ നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യും. അതേസമയം പരിസ്ഥിതി സംരക്ഷണത്തിനായി വൈദ്യുതിയും ഇന്ധനവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന 750-ലധികം ഹൈബ്രിഡ് വാഹനങ്ങൾ നിലവിൽ അതോറിറ്റിക്ക് സ്വന്തമായുണ്ട്. പൊതുഗതാഗത ബസുകളുടെയും ഇലക്‌ട്രിക് ടാക്‌സികളുടെയും വൻതോതിലുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ എമിറേറ്റ് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അ തോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.