ഗൾഫ് മേഖലയിൽ വേനൽക്കാലം ആരംഭിച്ചതോടെ ഉഷ്ണമേഖലാ പഴങ്ങൾക്കും ആവശ്യക്കാരേറി. ജനങ്ങളുടെ ആരോഗ്യസംരക്ഷണവും പഴവർഗ്ഗങ്ങളുടെ ഡിമാൻ്റും കണക്കിലെടുത്ത് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിൽ വേനൽകാല പഴങ്ങളുടെ അത്യപൂർവ ശേഖരമൊരുക്കി. “ട്രോപികൂൾ” എന്ന പേരിലാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ.
വിവിധ രാജ്യങ്ങളിൽനിന്നെത്തിച്ച രുചിയേറും മാങ്ങകൾ, കേരളത്തിൻ്റെ സ്വന്തം ചക്ക, ഉഷ്ണമേഖല രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത വെത്യസ്ത ഇനങ്ങൾ തുടങ്ങി വിപണിയിൽ അപൂർവ്വമായി ലഭിക്കുന്ന പഴവർഗ്ഗങ്ങൾ വരെ നെസ്റ്റോയുടെ ട്രോപി കൂൾ സ്റ്റോളിൽ ലഭ്യമാണ്. മേളയുടെ ഭാഗമായി ഓരോന്നിനും വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് പഴങ്ങൾ ആസ്വദിക്കാനും അവയുടെ രുചി വൈവിധ്യങ്ങളെക്കുറിച്ചും ആരോഗ്യ ഘടകങ്ങളെക്കുറിച്ചും അറിയാനും സ്റ്റോറിലുടനീളം സാമ്പിൾ സ്റ്റേഷനുകളും സജ്ജമാണ്.
ഷാർജയിലെ നെസ്റ്റൊ മിയാ മാളിൽ ട്രോപികൂൾ ഫെസ്റ്റ് മാനേജിംഗ് ഡയറക്ടർമാരായ സിദ്ദിക്ക് പാലോളളതിൽ, കെ.പി ജമാൽ , ഇന്ത്യ റീജിയൻ ഡയറക്ടർ മുനീർ പാലോളളതിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ട്രോപികൂൾ ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിച്ചിട്ടുണ്ടെന്ന് മിയമാൾ ജനറൽ മാനേജർ ഷമീർഖാനും പറഞ്ഞു. വനിതകൾക്കായി സംഘടിപ്പിച്ചിട്ടുളള ജാക്ക് ഫ്രൂട്ട് ഡെസേർട്ട് ചലഞ്ചിൽ പങ്കെടുത്ത് പതിനായിരം ദിർഹം വരെ വിലയുളള സമ്മാനങ്ങളും നേടാൻ അവസരമുണ്ട്.
ഉഷ്ണമേഖലാ പഴങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അവയുടെ ഉത്ഭവം, പോഷക മൂല്യം, അവ എങ്ങനെ തയ്യാറാക്കണം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉഷ്ണമേഖലാ പഴങ്ങളെക്കുറിച്ചും അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും പഠിക്കാൻ സഹായിക്കുന്നതിനായി സ്കൂളുകളുമായി സഹകരിച്ച് കുട്ടികൾക്ക് സ്റ്റോർ സന്ദർശനത്തിനുള്ള പദ്ധതികളും ട്രോപികൂളിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നെസ്റ്റോ മാനേജ്മെൻ്റ് അറിയിച്ചു.