സമൃദ്ധിയുടേയും സന്തോഷത്തിൻ്റേയും ഓണം പ്രവാസികൾക്കൊപ്പം ആഘോഷമാക്കി നെസ്റ്റോ ഗ്രൂപ്പും.നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പൊന്നോണ മേളയ്ക്ക് തുടക്കമായി. സദ്യക്കുളള തനിനാടൻ വിളകൾ മുതൽ അത്തമൊരുക്കാനുളള പൂക്കൾവരെ എല്ലാ വിഭവങ്ങളും നെസ്റ്റോയിലെ ഓണച്ചന്തയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൻ്റെ പഴമയും പെരുമയും ഓർമ്മപ്പെടുത്തിയാണ് നെസ്റ്റോ പൊന്നോണ മേളയിലെ സ്റ്റാളുകൾ തയ്യാറാക്കിയിട്ടുളളത്. ഷാർജയിലെ നെസ്റ്റോ മിയ മാളിൽ ഒരുക്കിയിട്ടുളള വള്ളവും വള്ളത്തിൽ നിറയെ പച്ചക്കറികളും മലയാളികളുടെ കൺകുളിർക്കുന്ന കാഴ്ചയാണ്. വിളകൾകൂട്ടിയിട്ട അറപ്പുരയും ഓണസമൃദ്ധി വ്യക്തമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓണം മധുരമാക്കാൻ ഒരുക്കിയിട്ടുളള പായസക്കടയും വെത്യസ്തമാണ്. പാൽപ്പായസം മുതൽ ബീറ്റ്റൂട്ട് പായസം വരെ രുചിവൈവിധ്യം ആസ്വദിക്കാനാകും. ഉപ്പേരിമുതലുളള നാടൻ ഓണപ്പലഹാരങ്ങളും ലഭ്യമാണ്. മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഓണസദ്യ പാഴ്സലായി എത്തിക്കാനുളള സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അത്തമൊരുക്കാൻ പൂക്കളും പുത്തൻ ഓണക്കോടിയും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.
ഷാർജ നെസ്റ്റോ മിയമാളിൽ മേള ജനറൽ മാനേജർ ഷമീർഖാൻ ഉദ്ഘാടനം ചെയ്തു. നെസ്റ്റോയുടെ ഉപഭോക്താക്കളെ മുന്നിൽകണ്ട് എല്ലാ ഓണവിഭവങ്ങളും മേളയിൽ എത്തിച്ചിട്ടുണ്ടെന്ന് ഷമീർഖാൻ പറഞ്ഞു. വാഴയില മുതൽ ഓണവിഭവങ്ങൾ വിലക്കുറവിലാണ് ലഭ്യമാക്കുന്നതെന്ന് ഓണാശംസകൾ നേർന്നുകൊണ്ട് നെസ്റ്റോ ഫ്രൂട്സ് & വെജിറ്റബിൾസ് ബൈയിംഗ് മാനേജർ ഷൌക്കത്തലിയും വ്യക്തമാക്കി.
ഏഴുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പൂക്കളമത്സരം ഉൾപ്പെടെ ഓണം ഇവൻ്റുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് നെസ്റ്റോ അറിയിച്ചു.