ശൈഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.ശൈഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്.
അമീറിൻ്റെ ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഈ ആഴ്ച്ച തന്നെ മന്ത്രിമാരെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. 2022 ഒക്ടോബര്‍ 17ന് തെരഞ്ഞെടുക്കപ്പെട്ട സർക്കറിനെതിരേ ദേശീയ അസംബ്ലിയില്‍ കുറ്റ വിചാരണ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കത്തെ തുടർന്ന് കുവൈറ്റിൽ പുതിയ രാഷ്ട്രീയ അനശ്ചിതത്വമുണ്ടായത്. കഴിഫെബ്രുവരി 23ന് സര്‍ക്കാര്‍ രാജിവക്കുകയായിരുന്നു
എന്നാൽ കാവൽ മന്ത്രിസഭയായി തുടരാൻ ഉത്തരവിട്ട അമീർ വിവിധ കക്ഷികളുമായും നേതാക്കളുമായും ദീർഘ ചർച്ചകൾ നടത്തിയാണ് ശൈഖ് അഹമ്മദ് നവാഫ് അൽ-സബാഹിന് വീണ്ടും പ്രധാനമന്ത്രിയുടെ ചുമതല നൽകിയത്.