ജീവൻവെടിഞ്ഞ മകന്റെ കൈകൾകൊണ്ട് അച്ഛൻ ആ മധുരം വാങ്ങി! നെഞ്ചു നീറുന്ന ഓർമ്മയിൽ വിങ്ങിപ്പൊട്ടി

Date:

Share post:

കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ 27–ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാണ് ഈ നേവിസ് സാജൻ? നേവിസിനെ അടുത്തറിഞ്ഞാൽ ഇനി ആരും മറക്കില്ല പേരും പിറന്നാളും. ഇന്ന് ഈ ഭൂമിയിൽ നേവിസില്ല.

രക്തത്തിലെ പഞ്ചസാരയുടെ അളവു താഴ്ന്നതു മൂലം അബോധാവസ്ഥയിലായ നേവിസിന്റെ മരണം 2021 സെപ്റ്റംബർ 25നായിരുന്നു. അവയവ ദാനത്തിലൂടെ നേവിസ് 7 പേർക്കു ജീവൻ പകർന്നാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. നേവിസിന്റെ ഓർമകളുമായി കൊച്ചി അമൃത ആശുപത്രിയിൽ ഈ ഏഴുപേരും ഒത്തുകൂടി.

ഇവരിൽ കൈകൾ മാറ്റിവച്ച കർണാടക ബെള്ളാരി സ്വദേശി ബസവന ഗൗഡ, ഹൃദയം മാറ്റിവച്ച കണ്ണൂർ സ്വദേശി കെ. പ്രേംചന്ദ്, കരൾ മാറ്റിവച്ച നിലമ്പൂർ സ്വദേശി വിനോദ്, വൃക്ക മാറ്റിവച്ച തൃശൂർ സ്വദേശി ബെന്നി, നേത്രപടലം മാറ്റിവച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരായിരുന്നു ഒന്നിച്ചുകൂടിയത്. അവന്റെ പിറന്നാൾ ദിനത്തിൽ ഒരു കേക്കും മുറിച്ചു. ആ കേക്കിൽ നിന്ന് നേവിസിന്റെ കൈകൾകൊണ്ട് അവന്റെ അച്ഛൻ കേക്ക് വാങ്ങി കഴിച്ചു. അത് വെറുമൊരു കേക്കിന്റെ കഷണമായിരുന്നില്ല. താൻ ജീവൻ നൽകിയ സ്വന്തം മകന്റെ കൈകളായിരുന്നു. ഒപ്പം നേവിസിന്റെ പിതാവ് സാജൻ മാത്യുവിനൊപ്പം മാതാവ് ഷെറിൻ ആനിയും സഹോദരങ്ങൾ എൽവിസും വിസ്മയയും ഒത്തുചേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...