രണ്ടാം തവണയും ദേശീയ അവാർഡ് സ്വന്തമാക്കി നോർക്ക 

Date:

Share post:

നോർക്ക റൂട്ട്സിന് വീണ്ടും ദേശീയ അവാർഡ്. ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. രാജ്യ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിനാണ് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് അർഹമായത്. മാത്രമല്ല, തുടർച്ചയായ രണ്ടാം തവണയാണ് നോർക്കയെത്തേടി സ്കോച്ച് അവാർഡ് എത്തുന്നത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ലോക മലയാളികളെ ചേർത്ത് പിടിച്ച് മുന്നേറുന്ന സമീപനമാണ് സംസ്ഥാന പ്രവാസികാര്യ വകുപ്പ് സ്വീകരിച്ചു വരുന്നത്. കൂടാതെ നോർക്ക റൂട്ട്സ് നിലവിൽ വന്ന ശേഷം നടപ്പാക്കിയ ഗ്ലോബൽ കോൺടാക്റ്റ് സെന്ററും വിശ്വമലയാളികളുടെ കൂട്ടായ്‌മയായ ലോക കേരള സഭയും രാജ്യത്ത് മറ്റെങ്ങുമില്ലാത്ത പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് നോർക്കയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ പരാതികൾ അധികൃതരെ അറിയിക്കുന്നതിനുമായി അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പരോടു കൂടിയ (1800 425 3939 ) ഗ്ലോബൽ കോൺടാക്റ്റ് സെന്റർ പ്രവർത്തിച്ചുവരുന്നുണ്ട്. 44 വിദേശ രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തോളം പ്രവാസികൾക്ക് ഇതിനോടകം തന്നെ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പ്രവാസി കേരളീയരുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള പൊതുവേദിയായിട്ടാണ് നോർക്ക റൂട്ട്സ് ലോക കേരള സഭയെ നോക്കി കാണുന്നത്. വ്യത്യസ്‌ത മേഖലകളിലുള്ള പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നോർക്ക നടത്തിവരുന്നുണ്ട്. മാത്രമല്ല, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനർ ഏകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾ നടപ്പാക്കിയതിനാണ് നോർക്കയ്ക്ക് കഴിഞ്ഞ വർഷം അവാർഡ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...