ചിരിയുടെ ഉത്സവം തീര്‍ക്കാനൊരു ചിത്രം കൂടി തിയേറ്ററുകളിലേക്കെത്തുന്നു.അജു വര്‍ഗീസും ധ്യാൻ ശ്രീനിവാസനും നേര്‍ക്ക് നേര് വരുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണിത്.
ആദ്യ കാഴ്ചയിൽത്തന്നെ ചിരിയുണർത്തുന്നതാണ് മോഷൻ പോസ്റ്ററും.വില്ലുമായി പോർ വിളിക്കുന്ന ധ്യാൻ ശ്രീനിവാസനും സംഘവും മറുഭാഗത്ത് കൂളിംഗ് ഗ്ലാസ് ധരിച്ച് ഗദയേന്തി നിൽക്കുന്ന അജു വർഗ്ഗീസും സംഘവും തീയേറ്ററിലെ ചിരിയുടെ സാധ്യതകൾ വ്യക്തമാക്കുന്നതാണ്.ചിരിയൊരുക്കാൻ വിരുതൻമാരായ കലാകാരൻമാരുടെ കൂട്ടമാണ് ചിത്രത്തിലുളളത്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരും അവര്‍ക്കിടയിലെ കണ്ണന്, വിദ്യാധരന് എന്നീ രണ്ട് യുവാക്കളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. നവാഗതരായ സംവിധായകരുടെ പരീക്ഷണങ്ങളും സിനിമയെ ശ്രദ്ധേയമാക്കുമെന്നാണ് വിലയിരുത്തലുകൾ.
വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രം അവതരിപ്പിക്കുന്നത്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് നിര്‍മ്മാതാക്കൾ. അജുവിനും ധ്യാനിനും പുറമെ പ്രക്ഷക ശ്രദ്ധ നേടിയ നിരവധി താരങ്ങൾ സിനിമയുടെ ഭാഗമാകും.
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മനു മഞ്ജിത്തിൻ്റേയും ഹരിനാരായണൻ്റേയും വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് ഈണം പകരുന്നത്. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -അജയന് മങ്ങാട്. മേക്കപ്പ് -ജയന് പൂങ്കുളം കോസ്റ്റ്യും – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിജിന് ജെസ്സി. പ്രോജക്ട് ഡിസൈന്‍ അനിമാഷ്- വിജേഷ് വിശ്വം. ഫിനാന്‍സ് കണ്ട്രോളര്- അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ് പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, പി.ആര്.ഒ – വാഴൂര്‍ ജോസ്. ആതിര ദില്‍ജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി. ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്.