താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ല. ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താല്‍ക്കാലിക നമ്പര്‍ എടുത്ത് നിരവധി വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്.
താല്‍ക്കാലിക നമ്പറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ?, അറിയാത്തവർ ഒന്ന നോക്കൂ!!! മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.
T – താൽക്കാലികം (Temporary)
12 – നമ്പർ ഇഷ്യു ചെയ്ത മാസം
23 – നമ്പർ ഇഷ്യു ചെയ്ത വർഷം
KL – സ്റ്റേറ്റ് കോഡ്
1714 – താൽക്കാലിക നമ്പർ
L – താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ‘ O ‘ യും ‘ I ‘ യും ഉണ്ടാവില്ല)