സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ അധികവും കണ്ടിട്ടുണ്ടാകുക വെള്ള മുണ്ടിലും ഷർട്ടിലും ആണ്. ഇപ്പോൾ ഗോവിന്ദൻ മാസ്റ്ററിന്റെ ലണ്ടൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
കറുത്ത പാന്റും ഇൻഷർട്ടുമായി സ്റ്റൈലിഷ് ലുക്കിലാണ് ഗോവിന്ദൻ മാസ്റ്റർ ലണ്ടനിലെത്തിയത്. ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് സി പി എം കേരള സെക്രട്ടറി ലണ്ടനിലെത്തിയത്. ഗോവിന്ദൻ മാസ്റ്റർ തന്നെയാണ് ചിത്രം പങ്കുവച്ചത്. ലണ്ടൻ യാത്രയെക്കുറിച്ച് എം വി ഗോവിന്ദൻ ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചു.
എം വി ഗോവിന്ദൻറെ കുറിപ്പ്
സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു.