മുട്ടിൽ മരം മുറികേസ്, അഗസ്റ്റിൻ സഹോദരങ്ങള്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജമാണെന്ന് കണ്ടെത്തി 

Date:

Share post:

മുട്ടില്‍ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങള്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തൽ . ഭൂവുടമകളുടെ പേരില്‍ നല്‍കിയിട്ടുള്ള ഏഴ് അപേക്ഷകള്‍ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അപേക്ഷകള്‍ എഴുതി തയ്യാറാക്കി നല്‍കി ഒപ്പിട്ടത് പ്രതിയായ റോജി അഗസ്റ്റിനാണ് എന്നാണ് കണ്ടെത്തൽ . കൈയ്യക്ഷര പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ആദിവാസികളുടെയും ചെറുകിട കര്‍ഷകരുടെയും പേരിലായിരുന്നു അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടേത് ഉള്‍പ്പെടെ 65 ഉടമകളില്‍ നിന്നാണ് ഇവർ മരം മുറിച്ച് കടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ മുട്ടില്‍ വില്ലേജ് ഓഫീസില്‍ നിന്നും വ്യാജ അപേക്ഷകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് ഇവർ മുറിച്ച് മാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലവും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതോടെ കേസില്‍ പൊലീസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാൻ കഴിയും. ഡി.എന്‍.എ പരിശോധനയില്‍ കുറ്റിയും മുറിച്ച് മാറ്റിയ തടിയും ഒന്നാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ കേസിന്റെ കുരുക്ക് മുറുകും. പീച്ചിയിലെ വനം ഗവേഷണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് വയസ്സ് നിര്‍ണയം നടത്തിയത്.

ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം പട്ടയഭൂമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം പൊട്ടി മുളച്ചതുമായ മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയായിരുന്നു ഇവർ മരങ്ങള്‍ മുറിച്ച് മാറ്റിയത്. കേസിൽ റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യ പ്രതികള്‍. പെരുമ്പാവൂരിലെ ഫോറസ്റ്റ് ഡിപ്പോയില്‍ നിന്ന് മുറിച്ച മരങ്ങള്‍ കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു പിടികൂടിയത്. കൂടാതെ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസുകളില്‍ ഏഴ് കേസുകളില്‍ കുറ്റപത്രം ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. താനൂര്‍ ഡി.വൈ.എസ്.പി വി.പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...