വാട്ട്‌സ്ആപ്പിനെതിരെ ഇലോൺ മസ്‌ക്. സോഷ്യൽ മീഡിയ കമ്പനിയുടെ എൻജിനീയറിങ് ഡയറക്ടർ ഫോഡ് ഡാബിരിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ട്വിറ്റർ മേധാവി.
വാട്സ്ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായായി ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തിരുന്നു. “ഞാൻ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് ഉണർന്നത് മുതലും വാട്ട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നു, എന്താണ് സംഭവിക്കുന്നത്? ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തു ഇതിന് മറുപടിയായി “വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ല” എന്ന് ഇലോൺ മസ്‌ക് പറഞ്ഞു.
ട്വിറ്റർ എൻക്രിപ്റ്റ് ചെയ്ത നേരിട്ടുള്ള സന്ദേശങ്ങൾ അയക്കാനുള്ള അനുവാദം ഉടൻ നൽകുമെന്നും ട്വിറ്റർ സിഇഒ അറിയിച്ചു. ട്വിറ്റർ ഉടൻ തന്നെ വോയ്‌സ്, വീഡിയോ ചാറ്റ് ഓപ്‌ഷനുകൾ പുറത്തിറക്കുമെന്ന് മാസ്ക് പറഞ്ഞു. “ഈ പ്ലാറ്റ്‌ഫോമിലെ ആർക്കും നിങ്ങളുടെ ഹാൻഡിൽ നിന്ന് വോയ്‌സ് ചാറ്റും വീഡിയോ ചാറ്റും ഉടൻ ലഭ്യമാകും, അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാനാകും,” മസ്‌ക് ട്വീറ്റ് ചെയ്തു.