ഭാവിയെക്കുറിച്ച് പഠിക്കാനും വിഭാവനം ചെയ്യാനുമുള്ള ആഗോള പ്ലാറ്റ്ഫോമായ യുഎഇയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് വെൽ ഹെൽത്ത്-സേഫ്റ്റി റാങ്കിംഗ് ലഭിച്ചു. മാതൃസംഘടനയായ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനുമായി ചേർന്നാണ് ഈ നേട്ടം മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സ്വന്തമാക്കിയത്. ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകാനുള്ള മ്യൂസിയത്തിന്റെ ഭാവി പദ്ധതികൾക്കുള്ള അംഗീകരമാണ് ഈ റാങ്കിങ്.
പൊതു കെട്ടിടങ്ങളിലും ഓഫീസുകളിലും മനുഷ്യരുടെ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആഗോള സംഘടനയാണ് ഇന്റർനാഷണൽ വെൽ ബിൽഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. ഐഡബ്ല്യുബിഐ 6,000-ലധികം ശാസ്ത്രജ്ഞരുടെയും വിദഗ്ധ പരിശീലകരുടെയും സഹകരണത്തോടെയാണ് വെൽ ഹെൽത്ത്-സേഫ്റ്റി റേറ്റിംഗ് വികസിപ്പിച്ചിരിക്കുന്നത്. മ്യൂസിയത്തിൽ ജോലി ചെയ്യുന്നവരുടെയും സന്ദർശിക്കുന്നവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനുള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി വർഷം തോറും വെൽ ഹെൽത്ത്-സേഫ്റ്റി സർട്ടിഫിക്കേഷൻ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പുതുക്കിവരുന്നുണ്ട്.