അഭിമാന നേട്ടവുമായി ഒമാൻ്റെ തലസ്ഥാന നഗരമായ മസ്‌കത്ത്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മസ്കത്ത്. നംബിയോ പുറത്തുവിട്ട റിപ്പോർട്ടിലാണ് മസ്കത്തിന്റെ ഈ നേട്ടം.
ലോകമെമ്പാടുമുള്ള നഗരങ്ങളിലെ വായു, ജല മലിനീകരണം, മാലിന്യ സംസ്കരണം, ശുചിത്വ സാഹചര്യങ്ങൾ, പ്രകാശ-ശബ്‌ദ മലിനീകരണം, ഹരിത പ്രദേശങ്ങൾ, മലിനീകരണ തോതിലുള്ള കുറവ് എന്നിവ കണക്കാക്കിയാണ് നംബിയോ മലിനീകരണ സൂചിക തയ്യാറാക്കുന്നത്. റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ ആണ്. ഇസ്ലാമാബാദ് (മൂന്നാം സ്ഥാനം), ടോക്കിയോ (നാലാം സ്ഥാനം), അനതാലിയ (അഞ്ചാം സ്ഥാനം) എന്നിവയാണ് നംബിയോയുടെ പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയ ഏഷ്യൻ നഗരങ്ങൾ.
വായുവിൻ്റെ ഗുണനിലവാരം, കുടിവെള്ളത്തിന്റെ ഗുണനിലവാരവും ലഭ്യതയും, മാലിന്യ നിർമാർജന സംതൃപ്തി, നിശബ്ദത, രാത്രി വിളക്കുകൾ, പച്ചപ്പിൻ്റെയും പാർക്കുകളുടെയും ഗുണനിലവാരം തുടങ്ങിയ വിഭാഗങ്ങളിലും മസ്‌കത്ത് ഉയർന്ന സ്കോർ കരസ്ഥമാക്കിയിരുന്നു.