ജനങ്ങൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി മസ്കകത്ത് എക്‌സ്പ്രസ് വേ ഭാഗികമായി തുറന്നു നൽകി അധികൃതർ. ഖുറം ഏരിയയിൽ മദീനത്ത് അൽ ഇല്ലം പാലം ഇൻ്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെൻ്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയുള്ള ഭാഗമാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്.
മുത്രയിലേക്ക് പോകുന്ന എക്‌സ്പ്രസ് വേ വീണ്ടും തുറക്കുന്നതായി റോയൽ ഒമാൻ പൊലീസ് ട്രാഫിക്കും മസ്കത്ത് മുനിസിപ്പാലിറ്റിയുമാണ് അറിയിച്ചത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് എക്സ്പ്രസ് വേ അടച്ചിട്ടിരുന്നത്.