സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ സ്​പോൺസർഷിപ്പ് മാറ്റം, ‘മുസാനിദ്’ ഓൺലൈൻ പോർട്ടലിൽ സൗകര്യം 

Date:

Share post:

സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ സ്​പോൺസർഷിപ്പ് മാറ്റാൻ ‘മുസാനിദ്​’ എന്ന ഓൺലൈൻ പോർട്ടലിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ ഈ സേവനം ലഭ്യമായി തുടങ്ങും. സ്പോൺസർമാർക്ക്‌ ഇടയിലാണ്​ അവരുടെ വീട്ടുജോലിക്കാരെ ഓൺലൈൻ നടപടിക്രമങ്ങളിലൂടെ മാറ്റാൻ കഴിയുന്നത്​. സൗദിയിലെ ഗാർഹിക തൊഴിൽ മേഖലയുടെ വികസനം, അവകാശ സംരക്ഷണം, റിക്രൂട്ട്‌മെന്റിന്റെ ഗുണനിലവാരം വർധിപ്പിക്കൽ, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം വ്യവസ്ഥാപിതമാക്കൽ തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ​ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ സംവിധാനം​.

ഓൺലൈനായി ലളിതമായ നടപടിക്രമങ്ങളിലൂടെ മുസാനിദ്​ പോർട്ടൽ വഴി റിക്രൂട്ട്‌മെന്റ് നിയന്ത്രണങ്ങൾ, നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവക്ക് അനുസൃതമായി ഗാർഹിക തൊഴിലാളിയെ നിലവിലെ തൊഴിലുടമയിൽനിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ നിലവിലെ തൊഴിലുടമയും ഗാർഹിക തൊഴിലാളിയും പുതിയ തൊഴിലുടമയും കൈമാറ്റ പ്രക്രിയക്ക് സമ്മതിച്ച​ ശേഷം മാത്രമേ സ്​പോൺസർഷിപ്പ്​ മാറ്റം പൂർത്തിയാക്കാൻ കഴിയൂ.

സ്പോൺസർഷിപ് മാറ്റാൻ മുസാനിദ് വഴി അംഗീകൃത ഓൺലൈൻ പേയ്‌മെൻറ്​ ചാനലുകളിലൂടെ നിശ്ചിത ഫീസ്​ അടയ്ക്കണം. കൂടാതെ സ്​പോൺസർഷിപ്പ്​ മാറുന്ന സമയത്ത്​ ഉടമയുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ നടപടിക്രമം സഹായിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. രാജ്യത്തെ റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളിലൊന്നായാണ്​ ‘മുസാനിദ്​’ പ്ലാറ്റ്​ഫോം മന്ത്രാലയം ആരംഭിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു​. കൂടാതെ റിക്രൂട്ട്‌മെന്റ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും തൊഴിൽ കരാർ സംബന്ധിച്ചുള്ള പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനും ഇരു കൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ പോർട്ടലിൽ സേവനങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു​.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...