മോട്ടോർ സൈക്കിൾ റൈഡർമാർ സുരക്ഷിതമായ അകലം പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ

Date:

Share post:

മോട്ടോർ സൈക്കിൾ റൈഡർമാരും ‌ മുന്നിലുള്ള വാഹനവും തമ്മിൽ മതിയായ സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ച് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി).

റിമൈൻഡർ ഏജൻസി നടത്തുന്ന ട്രാഫിക് സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ ബോധവത്ക്കരണം. ഗതാഗത നിയമങ്ങൾ മാനിച്ച് ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും വാഹനം ഓടിക്കണമെന്ന് അധികൃതർ റോഡ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നിലുള്ള വാഹനവുമായി കുറഞ്ഞത് മൂന്ന് സെക്കൻഡ് ദൂരം നിലനിർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകുന്നു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായി പിന്തുടരുന്ന ദൂരം “മൂന്ന് സെക്കൻഡ് വിടവ്” ആയാണ് കണക്കാക്കുന്നത്. വാഹനമോടിക്കുന്നവർ കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക മാത്രമല്ല, വേഗപരിധി പാലിക്കാനും ട്രാഫിക് നിയമപാലകർ ആഹ്വാനം ചെയ്തിട്ടുണ്ട്. അമിത വേഗവും ടെയിൽഗേറ്റിംഗും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതും യുഎഇ ട്രാഫിക് നിയമപ്രകാരം ശിക്ഷാർഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...