എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ഭാഗമായി പൊതുഗതാഗതം ഉപയോഗിച്ചത് 1.3 ദശലക്ഷത്തിലധികം യാത്രക്കാരാണെന്ന് റിപ്പോർട്ട്. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ ഉപയോഗിച്ചവരുടെ കണക്കുകളാണ് ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് അധികൃതർ വ്യക്തമാക്കിയത്.
ടൂർണമെന്റ് ആരംഭിച്ച ജനുവരി 12 മുതൽ ജനുവരി 23 വരെയുള്ള റിപ്പോർട്ടാണ് അധികൃതർ പുറത്തുവിട്ടത്. ഈ കാലയളവിനുള്ളിൽ 13,65,659 യാത്രക്കാരാണ് ഖത്തറിലെ ബസുകൾ, ഏഷ്യൻ കപ്പിനായി ഒരുക്കിയിട്ടുള്ള പ്രത്യേക ബസുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്തത്.
ഏഷ്യൻ കപ്പിന് ഇത് മൂന്നാം തവണയാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തുടനീളമായി ഒൻപത് സ്റ്റേഡിയങ്ങളിലായാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത്. 51 മത്സരങ്ങളുൾപ്പെട്ട ഏഷ്യൻ കപ്പിന്റെ ഫൈനൽ മത്സരം ഫെബ്രുവരി 10നാണ് നടക്കുക.