ടൈറ്റൻ ദുരന്തത്തിൽ ശേഷിച്ച അവശിഷ്ടങ്ങളും വീണ്ടെടുത്തു

Date:

Share post:

അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച്‌ തകർന്ന ടൈറ്റൻ സമുദ്ര പേടകത്തിന്റെ അവസാന അവശിഷ്ട ഭാഗവും കടലിൽ നിന്ന് വീണ്ടെടുത്തതായി യു.എസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. കഴിഞ്ഞാഴ്ച കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ഈ ഭാഗങ്ങൾ യു.എസ് തീരത്തെത്തിച്ചു. ഇവ യു.എസിലെ മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്.

മനുഷ്യ ശരീരഭാഗങ്ങളും ഇതിൽപ്പെടുന്നു. മുമ്പ് കരയ്ക്കെത്തിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾക്കൊപ്പവും യാത്രികരുടെ ശരീര ഭാഗങ്ങളുമുണ്ടായിരുന്നു.

ജൂൺ 18നാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കാനഡയിലെ ന്യൂഫൗണ്ട്‌ലൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെ വച്ച്‌ ഓഷൻ ഗേറ്റ് കമ്പനിയുടെ ടൈറ്റൻ പര്യവേക്ഷണ പേടകത്തെ കാണാതായത്. 22ന് സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മർദ്ദം താങ്ങാതെ പേടകം ഉൾവലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം. ടൈറ്റന്റെ ഉടമസ്ഥരായ ഓഷൻ ഗേറ്റ് കമ്ബനിയുടെ സി.ഇ.ഒ സ്റ്റോക്‌ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് – പാകിസ്ഥാനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...