ഖത്തറിന്റെ ആതിഥേയ മേഖലയ്ക്കു കരുത്തായി വർഷാവസാനത്തോടെ 3,000 ഹോട്ടൽ മുറികൾ കൂടി സജ്ജമാകുമെന്ന് റിപ്പോർട്ട്. 10,003 ഹോട്ടൽ അപ്പാർട്‌മെന്റുകൾ, 28,819 ഹോട്ടൽ മുറികൾ ഉൾപ്പെടെ 38,822 യൂണിറ്റുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഈ വർഷം രണ്ടാം പാദത്തോടെ ഏഴ് ഹോസ്പിറ്റാലിറ്റി പദ്ധതികൾ ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്. ഇതിൽ പുതിയ 760 ഹോട്ടൽ മുറികളും 400 ഹോട്ടൽ അപ്പാർട്‌മെന്റുകളും ഉൾപ്പെടുന്നു.
പദ്ധതിയിലെ 80 ശതമാനവും ചതുർ, പഞ്ചനക്ഷത്ര റേറ്റിങ്ങ് ഉള്ള ഹോട്ടലുകളാണെന്ന് വാല്യൂ സ്ട്രാറ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ വർഷം ആദ്യ പകുതിയിൽ ഖത്തറിന്റെ സാമ്പത്തിക ജില്ലയായ വെസ്റ്റ് ബേയിൽ രണ്ട് പ്രധാന ഹോട്ടലുകൾ തുറന്നിരുന്നു. 180 ഹോട്ടൽ അപ്പാർട്‌മെന്റുകളുള്ള ഇലമന്റ് വെസ്റ്റ്‌ബേ ദോഹയും 311 മുറികളും 25 ഹോട്ടൽ അപ്പാർട്‌മെന്റുകളുമുള്ള വാൽഡോർഫ് അസ്റ്റോറിയ ദോഹയുമാണിത്. ഇത് കൂടാതെ പേൾ ഖത്തറിൽ 161 ഹോട്ടൽ ഫ്ലാറ്റുകളുമായി ഫോർ സീസൺ റിസോർട്ടും തുറന്നിരുന്നു.
ഇവയിൽ 80 ശതമാനവും ചതുർ, പഞ്ചനക്ഷത്ര റേറ്റിങ്ങ് ഉള്ളവയാണെന്ന് വാല്യൂ സ്ട്രാറ്റ് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യ പകുതിയിൽ ഖത്തറിന്റെ സാമ്പത്തിക ജില്ലയായ വെസ്റ്റ് ബേയിൽ 2 പ്രധാന ഹോട്ടലുകളാണ് തുറന്നത്-180 ഹോട്ടൽ അപ്പാർട്‌മെന്റുകളുള്ള ഇലമന്റ് വെസ്റ്റ്‌ബേ ദോഹയും 311 മുറികളും 25 ഹോട്ടൽ അപ്പാർട്‌മെന്റുകളുമുള്ള വാൽഡോർഫ് അസ്റ്റോറിയ ദോഹയും. ഇതു കൂടാതെയാണ് പേൾ ഖത്തറിൽ 161 ഹോട്ടൽ ഫ്ലാറ്റുകളുമായി ഫോർ സീസൺ റിസോർട്ട് തുറന്നത്.
20 ലക്ഷത്തിൽ അധികം പേരാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യം സന്ദർശിച്ചത്. ടൂറിസ്റ്റ് വീസ നടപടികളുടെ ലഘൂകരണം, ടൂറിസം ക്യാംപെയ്‌നുകൾ, ഈദ് ആഘോഷം എന്നിവയെല്ലാമാണ് സന്ദർശകരെ രാജ്യത്തേക്ക് ആകർഷിച്ചത്. ഒക്‌ടോബറിൽ ദോഹ എക്‌സ്‌പോ, ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ, ഫോർമുല വൺ, നവംബറിൽ മോട്ടോ ജിപി, അജ്യാൽ ചലച്ചിത്രമേള, ഡിസംബറിൽ ദോഹ ഫോറം തുടങ്ങി കാഴ്ചകളും വിനോദ പരിപാടികളുമായി ഇനിയുള്ള ആറ് മാസവും സന്ദർശകരുടെ തിരക്ക് കൂടുമെന്നാണ് വിലയിരുത്തുന്നത്. 2030നോടകം രാജ്യത്തേക്ക് പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് ഖത്തർ ടൂറിസം ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തിന്റെ ജിഡിപിയിലേക്ക് ടൂറിസത്തിന്റെ സംഭാവന 12 ശതമാനമാക്കി ഉയർത്താനാണ് രാജ്യത്തിന്റെ ശ്രമം.