കുരങ്ങുപനി സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് പകരുന്നതായി യുകെയിലെ ആരോഗ്യ വിഭാഗം. രാജ്യത്ത് ലണ്ടനില്‍ മാത്രം 132 ആളുകളിലേക്ക് രോഗം പകര്‍ന്നതോടെയാണ് സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചത്.
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുളള രോഗവ്യാപനം വ്യക്തമാണെന്നും
പുരുഷന്‍മാരിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. മെയ് 30 വരെ റിപ്പോര്‍ട്ട് ചെയ്ത 190 കേസുകളില്‍ 183 എണ്ണം ഇംഗ്ലണ്ടിലും 4 കേസുകൾ സ്കോട്ട്ലന്‍റിലും 2 രോഗികൾ നോര്‍ത്തേണ്‍ അയര്‍ലന്‍റിലുമാണ്.
രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി 21 ദിവസങ്ങൾക്കുള്ളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങിലേക്ക് വിദേശ യാത്ര നടത്തിയ 34 പേരിലും രോഗം കണ്ടെത്താനായി. സമൂഹ വ്യാപന ഭീഷണി ഉയര്‍ന്നതോടെ പൊതുജനാരോഗ്യ മേഖലയില്‍ സജീവമായി ഇടപെടാനാണ് യുകെ ആരോഗ്യ വിഭാഗത്തിന്‍റെ നീക്കം.
അതേസമയം പുതിയ നാല് കുരങ്ങുപനി കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചു. രോഗം ബാധിച്ച വ്യക്തികള്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ഐസൊലേഷനും ക്വാറന്‍റീന്‍ നടപടികളും ആരോഗ്യ പ്രതിരോധ മന്ത്രാലയം ശക്തമാക്കി.
നിരീക്ഷണം ശക്തമാക്കുകയും പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എട്ട് കേസുകളാണ് നിലവില്‍ യുഎഇയിലുളളത്.