സമീപ കാലങ്ങളിൽ കേരളം കണ്ടതിലേക്കും വെച്ച് സെലിബ്രറ്റികൾ ഒത്തുചേർന്ന വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടൻ മോഹൻലാലിന്റെ വാച്ചിനെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.
റോളക്സ് എന്ന ബ്രാന്റിന്റെ ജിഎംടി മാസ്റ്റർ 2 അഥവാ റൂട്ട് ബീർ വാച്ചാണ് മോഹൻലാൽ ധരിച്ചത്. യെല്ലോ ഗോൾഡ് നിറത്തിലുള്ള കേസും ബ്രേസ്ലെറ്റുമാണ് പ്രത്യേകത. 1981ലാണ് ഈ മോഡൽ പുറത്തിറക്കിയത്.
റെഡ് വൈൻ നിറത്തിലുള്ള ഡൈലാണ് നൽകിയിരിക്കുന്നത്. 10 മീറ്ററാണ് വാച്ചിന്റെ വാട്ടർ റസിസ്റ്റന്റ് കപ്പാസിറ്റി. 37, 67,733 രൂപയാണ് വാച്ചിന്റെ വില. താരത്തിന്റെ വാച്ചിന്റെ വില കേട്ട് പലരും അമ്പരന്നിരിക്കുകയാണ്.