മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി. ‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് പുതിയ സിനിമയിലേക്ക് ഇരുവരും ഒന്നിക്കുന്നത്. നിർമ്മാതാവ് പി കെ സജീവ് ആണ് അടുത്തിടെ ഇക്കാര്യം പറഞ്ഞത്.
ബ്ലെസ്സി-മോഹൻലാൽ ചിത്രം ‘പ്രണയം’ നിർമ്മിച്ചത് സജീവ് ആയിരുന്നു. സംവിധായകന്റെ സ്വപ്ന ചിത്രം ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയതിന് ശേഷം പുതിയ സിനിമയുമായി മുന്നോട്ട് പോകുമെന്നാണ് പി കെ സജീവ് പറഞ്ഞത്. കൊവിഡ് മഹാമാരിയും ‘ആടുജീവിതം’ ചിത്രീകരണം നീണ്ടുപോയതുമാണ് പ്രൊജക്റ്റ് വൈകാൻ കാരണമെന്നാണ് സജീവ് പറയുന്നത്.
ബ്ലെസ്സിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ‘തന്മാത്ര’ തിയേറ്ററുകളിൽ എത്തിയിട്ട് 13 വർഷങ്ങൾ പൂർത്തിയായത് അടുത്തിടെയാണ്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ചോളം പുരസ്കാരങ്ങളായിരുന്നു തന്മാത്ര നേടിയത്.
#Mohanlal in #Blessy's next ♥️
Says producer PK Sajeev in his latest interview.Most Anticipated Combo ♥️ pic.twitter.com/BPra75u1Tx
— Southwood (@Southwoodoffl) January 13, 2024