യുപി ഇന്ത്യയെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ യുപിയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി. യുപിയില്‍ സംഘടിപ്പിച്ച നിക്ഷേപ സമ്മിറ്റിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അതേസമയം രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തെയാണ് തനിക്ക് വേണ്ടതെന്ന് യുപിയില്‍ നടത്തിയ മറ്റൊരു പ്രസംഗത്തില്‍ മോദി സൂചിപ്പിച്ചു.
വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ യുപി രണ്ടാമതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിനും വേണ്ടി എന്ത് നടപടികൾ സ്വീകരിക്കാന്‍ തയ്യാറെണെന്നും പ്രമുഖ വ്യവസായികൾക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
രാജ്യത്ത് വന്‍ നിക്ഷേപ പദ്ധതികളാണ് പ്രമുഖ വ്യാവസായികൾ വാഗ്ദാനം ചെയ്തത്. ആയിരത്തി അഞ്ഞൂറോളം പുതിയ പദ്ധതികളുടെ ധാരണയും സമ്മിറ്റിലുണ്ടായി. യുപിയ്ക്ക് 70,000 കോടി രൂപ കൈമാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രഖ്യാപിച്ചു. ഗൗതം അദാനിക്ക് പുറമെ പ്രമുഖ വ്യവസായികളായ കുമാര്‍ മംഗളം ബിര്‍ല, നിരഞ്ജന്‍ ഹിരാനന്ദാനി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും സമ്മിറ്റില്‍ പങ്കെടുത്തു.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗ്രാമമായ യു.പിയിലെ പരുങ്കില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ കുടുംബ വാഴ്ചയും സ്വജനപക്ഷപാതവും പാടില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിപക്ഷത്തെയാണ് തനിക്കാവശ്യമെന്നും മോദി ചൂണ്ടിക്കാട്ടി. വംശീയ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ രാജ്യത്തെ ഏത് ഗ്രാമത്തില്‍ നിന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ പിറവിയെടുക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കി നില്‍ക്കേയാണ് മോദിയുടെ യുപി സന്ദര്‍ശനം.