വാണിജ്യ മേഖലയുടെ കേന്ദ്രമായി മാറാനൊരുങ്ങി ഖത്തർ. ആറ് മാസത്തിനിടെ ഖത്തറിൽ വാണിജ്യ-വ്യവസായ മന്ത്രാലയം അനുവദിച്ചത് 17,632 വാണിജ്യ ലൈസൻസുകളാണ്. ജനുവരി മുതൽ ജൂൺ വരെ 7,842 വാണിജ്യ രജിസ്ട്രേഷനുകളും ഖത്തർ അനുവദിച്ചിട്ടുണ്ട്.
വാണിജ്യ രജിസ്ട്രേഷൻ പുതുക്കലിന് 67,541 അപേക്ഷകളും പുതിയ ബ്രാഞ്ചുകൾ ആരംഭിക്കാൻ 6,081 അപേക്ഷകളുമാണ് ഇക്കാലയളവിൽ അധികൃതർക്ക് ലഭിച്ചത്. വാണിജ്യ ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ മുഖേന പൂർത്തിയാക്കുന്നതിനുള്ള ഏകജാലക സംവിധാനവും മന്ത്രാലയം പരിഷ്കരിച്ചിട്ടുണ്ട്.