വി എസിനെതിരെ വിമർശനവുമായി എംഎം ലോറൻസിന്റെ ആത്മകഥ. വി എസ് അച്യുതാനന്ദനാണ് വിഭാഗീയതയുടെ തുടക്കക്കാരൻ എന്നാണ് സി പി എം നേതാവ് എം എം ലോറൻസ് ആത്മകഥയിൽ പറയുന്നത്. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണ് ലോറൻസിന്റെ ആരോപണം. എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും പുസ്തകത്തിലുണ്ട്.
അതിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ ‘പച്ചക്കുതിര’ മാസികയിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഐഎമ്മിൽ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് ശേഷമുള്ള വിഭാഗീയതയുടെയെല്ലാം കേന്ദ്രം വിഎസ് അച്യുതാനന്ദനായിരുന്നുവെന്നും എംഎം ലോറൻസ് ആരോപിക്കുന്നു. ‘ചിലരോട് ആജന്മവൈര്യമുള്ളത് പോലെയായിരുന്നു വിഎസിന്റെ പെരുമാറ്റം. എ പി കുര്യനെ കണ്ടുകൂടായിരുന്നു. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കുര്യനെ കാണുന്നത് തന്നെ അച്യുതാനന്ദന് കലിയായിരുന്നു. ആ കലി തീർത്തത് പല വഴിക്കാണ്. രോഗം വന്ന എ പി കുര്യൻ മരിച്ചു. അനുശോചന യോഗത്തിൽ പങ്കെടുത്ത അച്യുതാനന്ദൻ ഒരു സന്ദർഭവും ഇല്ലാതെ ‘കഷണ്ടിക്കും കാൻസറിനും മരുന്നില്ല’ എന്ന് പറഞ്ഞു. തുടർന്ന് സംസാരിച്ച ഞാൻ അതിന് നല്ല മറുപടി കൊടുത്തു. അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ ഞാൻ മനുഷ്യനാവില്ലെന്ന് തോന്നി.’
വ്യക്തിപ്രഭാവം വർധിപ്പിക്കാൻ വിഎസ് പ്രത്യേക സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചിരുന്നുവെന്നും എകെജി സെന്ററിലെ ഇഎംഎസിന്റെ സാന്നിധ്യം അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസിന് ഇഷ്ടമായിരുന്നില്ലെന്നും തന്റെ അപ്രമാദിത്വം ഇടിഞ്ഞോയെന്ന ആശങ്കയായിരുന്നുവെന്നും എംഎം ലോറൻസ് പറയുന്നു. കോഴിക്കോട് സമ്മേളനത്തിൽ വി എസ് അനുകൂലികൾ ഇഎംഎസിനെ വിമർശിച്ചു. 1998 ൽ പാലക്കാട് സമ്മേളനത്തിൽ താൻ ഉൾപ്പെടെ പതിനാറ് പേരെ പദ്ധതിയിട്ട് തോൽപ്പിച്ചെന്നും ശനിയാഴ്ച്ചയാണ് എംഎം ലോറൻസിന്റെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ എന്ന ആത്മകഥ പ്രകാശനം ചെയ്യുന്നത്. അതിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ ‘പച്ചക്കുതിര’ മാസികയിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഐഎമ്മിൽ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് ശേഷമുള്ള വിഭാഗീയതയുടെയെല്ലാം കേന്ദ്രം വിഎസ് അച്യുതാനന്ദനായിരുന്നുവെന്നും എംഎം ലോറൻസ് ആരോപിക്കുന്നു.