ആർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻസ്​ ദു​രു​പ​യോ​ഗം ചെയ്താൽ പിടി വീഴും, നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി ബഹ്‌റൈൻ ശൂ​റ കൗ​ൺ​സിൽ

Date:

Share post:

ആർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ദുരുപയോഗം ചെയ്യുന്നവർക്ക് സൂക്ഷിക്കുക! നിങ്ങൾക്ക് പിടി വീഴും. എഐയുടെ ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ബഹ്‌റൈൻ ശൂ​റ കൗ​ൺ​സി​ൽ അഗീ​കാ​രം നൽകിയിരിക്കുകയാണ്. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം.

1) മാ​നു​ഷി​ക ഇ​ട​പെ​ട​ലോ വി​ല​യി​രു​ത്ത​ലോ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എടുക്കുന്നതിന് എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ 1,000 ദീ​നാ​ർ വ​രെ പിഴ നൽകേണ്ടി വരും

2) വ്യക്തികളുടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ ബാ​ധി​ക്കു​ക​യും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന എ.​ഐ സി​സ്റ്റ​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്യുക, പ്രോ​ഗ്രാം ചെ​യ്യു​ക തുടങ്ങിയ കാര്യങ്ങൾ 2,000 ദീ​നാ​ർ വരെ പി​ഴ ലഭിക്കും

3) ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചാ​ൽ 1,000 ദീ​നാ​റി​നും 10,000 ദീ​നാ​റി​നും ഇ​ട​യിലായിരിക്കും പിഴ

4) അ​ശാ​ന്തി സൃ​ഷ്ടി​ക്കു​ക, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം, അ​ട്ടി​മ​റി, രാ​ഷ്ട്രീ​യ അ​സ്വ​സ്ഥ​ത എ​ന്നി​വ​ക്കാ​യി എ.​ഐ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കും. ഈ കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ, സ്ഥാ​പ​നം സ്ഥി​ര​മാ​യോ അ​ല്ലെ​ങ്കി​ൽ കോ​ട​തി നി​ശ്ച​യി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കോ അ​ട​ച്ചു​പൂ​ട്ടുകയും ചെയ്യും.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ൽ ഷെ​ഹാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് ഈ നി​ർ​ദേശങ്ങൾ മു​ന്നോ​ട്ടു​വെ​ച്ച​ത്. ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, കാ​ബി​ന​റ്റ് അ​ഫ​യേ​ഴ്‌​സ്, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യു​ടെ പ​രി​ഗ​ണ​ന​ക്കു​ശേ​ഷ​മാ​ണ് നി​യ​മം ശൂ​റ​യു​ടെ നി​യ​മ നി​ർ​മാ​ണ, നി​യ​മ​കാ​ര്യ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. നാ​ഷ​ണൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ ​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി, ബ​ഹ്‌​റൈ​ൻ പോ​ളി​ടെ​ക്‌​നി​ക്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി, തം​കീ​ൻ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഇത് സംബന്ധിച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. എ.​ഐ​യെ നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​യ​മം ക​ഴി​ഞ്ഞ മാ​സം യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലയാളത്തിന് അഭിമാനം; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ‘പെരിയോനേ’

മലയാളത്തിന് അഭിമാനമായി ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ആടുജീവിതം സിനിമയിലെ ​ഗാനം. എ.ആർ.റഹ്മാന്റെ 'പെരിയോനേ' എന്ന ​ഗാനമാണ് ലോക പ്രശസ്തമായ...

ഇടവേളയ്ക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് സുരേഷ് ​ഗോപി; ജെ.എസ്.കെ ഉടൻ തിയേറ്ററിലേയ്ക്ക്

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. 'ജെ.എസ്.കെ' അഥവാ 'ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെയാണ് സുരേഷ്...

ഒമാൻ ദേശീയദിനം; സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും. രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക്...

എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റം, ഞെട്ടിപ്പോയെന്ന് ആരാധകർ; വൈറലായി അമൃത നായരുടെ പഴയ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി മിനിസ്ക്രീൻ...