പുണ്യ റമദാൻ, കുവൈറ്റിൽ ഭക്ഷ്യ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കും 

Date:

Share post:

പുണ്യ റമദാൻ വന്നെത്തി. എങ്ങും പ്രാർത്ഥനാ നിരതരായി നോമ്പ് നോറ്റ് ആളുകൾ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. റമദാന് മുന്നോടിയായി കുവൈറ്റിൽ ഭക്ഷ്യ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കുകയാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ ഖാലിദ് അലി അൽ-വതൈദ് അൽ-സെയാസ്സ അറിയിച്ചു.

എല്ലാ ഗവർണറേറ്റുകളിലും ഈ കാലയളവിൽ ഷോപ്പുകൾ, മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ എന്നിവയിലെ പരിശോധനാ ശക്തമാക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സാധനങ്ങളുടെ ലഭ്യതയും വില നിയന്ത്രണവും നിരീക്ഷിക്കുക എന്നതിനാണ് പരിശോധനകളിൽ കൂടുതൽ പ്രാധാന്യം നൽകുക.

ഉപഭോക്തൃ പരാതികളുമായി ബന്ധപ്പെട്ട്, ഹവല്ലി ഗവർണറേറ്റിൽ കഴിഞ്ഞ വർഷം 16,941 പരാതികളും, റിപ്പോർട്ടുകളും ലഭിച്ചതായും ഈ വർഷം ആദ്യം മുതൽ ഫെബ്രുവരി അവസാനം വരെ 4,633 പരാതികൾ ലഭിച്ചതായും അൽ-വതൈദ് അറിയിച്ചു. സഹേൽ ആപ്ലിക്കേഷൻ പോർട്ടൽ, വാട്ട്‌സ്ആപ്പ് സേവനം (55135135) എന്നിവ വഴി ഉപഭോക്താക്കൾക്ക് 24 മണിക്കൂറും കരാർ ലംഘനങ്ങൾ, സാമ്പത്തിക പൊരുത്തക്കേടുകൾ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ പരാതികളും മന്ത്രാലയത്തിലേക്ക് നൽകാം. പരാതികൾ ഉടനടി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...