യുഎഇിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിശ്ഛയിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. വേനൽ ചൂടേറിയതോടെ തൊഴിലാളികളെ സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഉഷ്ണകാല രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. തുടച്ചതായി 20–ആം വർഷമാണ് യുഎഇയിൽ ഉച്ചവിശ്രമം നടപ്പാക്കുന്നത്.
ജൂൺ 15 മുതൽ സെപ്തംബർ 15 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെയാണ് വിശ്രമനിയമം. ഷിഫ്റ്റ് സമയം പുനക്രമീകിച്ചുകൊണ്ട് തൊഴിലാളികൾക്ക് ഉച്ചവിശ്രമത്തിൻ്റെ ഭാഗമാകാം.അതേസമയം ജോലി സമയം 8 മണിക്കൂറിൽ കൂടാൻ പാടില്ല. ഓവർടൈം ജോലിക്ക് അധിക വേതനം നൽകണം. ഉച്ചവിശ്രമ കാലത്തെ ജോലി സമയ ക്രമീകരണം മുൻകൂട്ടി തൊഴിലാളികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ കമ്പനികൾ തയ്യാറാകണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനും ശരീരം തണുപ്പിക്കാൻ ആവശ്യമായ നടപടിയും സ്വീകരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് അമ്പതിനായിരം ദിഹവും ആളൊന്നിന് 5000 ദിർഹവും വീതം പിഴയും ചുമത്തും.