ദുബായ് ഇക്വിറ്റി, മാക്‌സ് സ്‌റ്റേഷനുകൾക്കിടയിലെ മെട്രോ സർവീസ് പുനരാരംഭിച്ചു

Date:

Share post:

ഗതാ​ഗത തടസം നേരിട്ട ദുബായ് ഇക്വിറ്റി, മാക്‌സ് സ്‌റ്റേഷനുകൾക്കിടയിലെ മെട്രോ സർവീസ് പുനഃരാരംഭിച്ചു. റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അറിയിച്ചത്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇക്വിറ്റി, മാക്‌സ് സ്റ്റേഷനുകൾക്കിടയിൽ തടസമുണ്ടായതിനെത്തുടർന്ന് റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ നിർത്തലാക്കിയത്. തുടർന്ന് സാങ്കേതിക തകരാറുകൾ മൂലം ​ഗതാ​ഗതം പുനരാരംഭിക്കാൻ കാലതാമസമെടുക്കുമെന്ന് ആർടിഎ അധികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് ​ഗതാ​ഗത തടസം നേരിട്ട സ്റ്റേഷനുകളിൽ ബദൽ ബസ് സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ഇന്ന് രാവിലെയാണ് റെഡ് ലൈനിലെ ​ഗതാ​ഗത സേവനം പുനഃസ്ഥാപിച്ചതായി ആർടിഎ അറിയിച്ചത്. ബിസിനസ് ബേ, ദുബായ് മാൾ, ഫിനാൻഷ്യൽ സെൻ്റർ, എമിറേറ്റ്‌സ് ടവേഴ്‌സ്, വേൾഡ് ട്രേഡ് സെൻ്റർ, മാക്‌സ്, എഡിസിബി, ബർജുമാൻ, യൂണിയൻ, റിഗ്ഗ തുടങ്ങിയ സ്‌റ്റേഷനുകൾ ഈ റൂട്ടിലാണ് വരുന്നത്. അതുകൊണ്ടുതന്നെ ഈ റൂട്ടിലെ ​ഗതാ​ഗത തടസം ജനങ്ങളെ സാരമായിത്തന്നെ ബാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...