ഓരോ പ്രവാസിയ്ക്കും പലവിധത്തിലുള്ള പ്രശ്നങ്ങൾ ജോലി സ്ഥലങ്ങളിലും മറ്റുമായി നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളുടെ എംബസികളും ഉണ്ടാവും. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.
അത്തരത്തിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലുമായി സംഘടിപ്പിക്കുന്ന ‘മീറ്റിങ് വിത്ത് അംബാസഡർ’ കൂടിക്കാഴ്ച മേയ് രണ്ടിന് നടക്കും. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങളും, മറ്റു പ്രശ്നങ്ങളും യോഗത്തിൽ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കാനുള്ള അവസരമാണിത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ എംബസിയിൽ നടക്കുന്ന ഫോറത്തിൽ അംബാസഡറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പങ്കെടുത്തുകൊണ്ട് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. രണ്ടുമണി മുതൽ മൂന്നുവരെയാണ് രജിസ്ട്രേഷൻ നടക്കുക. മൂന്നു മണി മുതൽ അഞ്ചുമണി വരെ പ്രവാസികൾക്ക് എംബസിയിൽ നേരിട്ട് ഹാജരായി ‘മീറ്റിങ് വിത്ത് അംബാസഡറിൽ പങ്കെടുക്കാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക് 5509 7295 നമ്പറിൽ ബന്ധപ്പെടണം. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇന്ത്യൻ എംബസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രവാസികൾ.