ഖത്തറിൽ ഇറച്ചി സബ്സിഡി അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രാദേശിക മാംസ ഉൽപാദനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് റമദാനില്‍ ഇറച്ചി സബ്സിഡി അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. വാണിജ്യ, വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും സഹകരിച്ച് നടത്തുന്ന ദേശീയ പദ്ധതിയിൽ ജനുവരി 30 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്.
റമദാനില്‍ പൗരന്മാര്ക്ക് മിതമായ നിരക്കില്‍ മാംസത്തിന്റെ ലഭ്യത ഉറപ്പാക്കുക, വിപണി വില നിയന്ത്രണ വിധേയമാക്കുക എന്നിവയാണ് രജിസ്ട്രേഷൻ നടപടിയുടെ പ്രധാന ലക്ഷ്യം. നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന പ്രാദേശിക കന്നുകാലികളുള്ള ബ്രീഡര്‍മാര്‍ക്കും ഫാം ഉടമകള്‍ക്കും സബ്സിഡിയ്ക്കായി അപേക്ഷിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സേവനകേന്ദ്രങ്ങള്‍ വഴി രജിസ്ട്രേഷനായി അപേക്ഷിക്കണമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.