സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് 37 ഡിഗ്രി വരെയാണ് ചൂട് കൂടുക. തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ മൂന്നു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.