മാളിയേക്കൽ മറിയുമ്മ എന്ന ദീപം അണഞ്ഞു

Date:

Share post:

വടക്കൻ മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം വനിത മാളിയേക്കൽ മറിയുമ്മ (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

മുസ്‌ലിം വനിതകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് എതിർപ്പുകളെ വകവെയ്ക്കാതെ മതപണ്ഡിതനായ ഒ വി അബ്ദുള്ള തന്റെ മകളായ മറിയുമ്മയെ കോൺവെന്റിൽ ചേർത്ത് പഠിപ്പിച്ചു. പെൺകുട്ടികൾ പഠിക്കുന്നത് തെറ്റാണെന്ന ആശയം പേറി നടന്ന യഥാസ്ഥിതികരായ ചിലർക്ക് അത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. മറിയുമ്മയെ വഴിയിൽ തടഞ്ഞു നിർത്തുകയും കാർക്കിച്ചു തുപ്പുകയും ചെയ്തു. പക്ഷെ, മറിയുമ്മ പഠനത്തിൽ നിന്നും പിന്മാറിയില്ല.

മാളിയേക്കൽ തറവാട്ടിലെ റേഡിയോയും അവർക്ക് ചർച്ചാവിഷയമായിരുന്നു.ചെകുത്താന്റെ വീടാണ് റേഡിയോ എന്ന് അവർ പറഞ്ഞു നടന്നു. അതിനെതിരെ പ്രതികരണമെന്ന രീതിയിൽ ഒരു പാട്ടും രചിച്ചു മാളിയേക്കൽ തറവാട്ടുകാർ. ദിവസവും ഏഴുമണിക്ക് വരുന്ന ദ ഹിന്ദു പത്രം വായിച്ച് അന്താരാഷ്ട്ര കാര്യങ്ങളെപ്പറ്റിയും മറിയുമ്മ ചർച്ച ചെയ്യാറുണ്ടായിരുന്നു. പ്രായം 90 കഴിഞ്ഞിരിക്കുമ്പോഴും കണ്ണടയുടെ സഹായമില്ലാതെ പത്രം വായിക്കുന്ന മറിയുമ്മയെ അത്ഭുദത്തോടെയല്ലാതെ പുറമേ കാണുന്നവർക്ക് നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.

1943 ഇൽ മിലിട്ടറി റിക്രൂട്ട്മെന്റ് ഏജന്റായിരുന്ന മായിൻ അലിയെ വിവാഹം ചെയ്തെങ്കിലും താൻ നേടിയെടുത്ത വിദ്യാഭ്യാസം മറ്റുള്ളവർക്കും പ്രയോജനപ്പെടുത്താൻ മറിയുമ്മ മുന്നിട്ടിറങ്ങിയിരുന്നു. വിമൺ സൊസൈറ്റി ഉണ്ടാക്കുകയും സ്ത്രീധനത്തിനെതിരെ പോരാടുകയും ചെയത ചരിത്രം കൂടിയുണ്ട് മറിയുമ്മയ്ക്ക്.

” പഠിക്കണം , പണിയും വേണം ” പുതു തലമുറയോട് മറിയുമ്മ പറഞ്ഞ വാക്കുകൾ. ചരിത്രത്തിൽ മാത്രമല്ല, ഓരോ വ്യക്തിയുടെ ജീവിതത്തിലും മറിയുമ്മയുടെ ഈ വാക്കുകൾ മരിക്കാതെ പ്രതിഫലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...