ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ മറിയക്കുട്ടിയുടെ വീട്ടിലെത്തി നൽകിയത്. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.
അതേസമയം മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം മാപ്പു പറയുകയും ചെയ്തു. പൊതുജനങ്ങൾക്ക് വേണ്ടിയാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം. ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല. ഈ കാശുകൊണ്ട് ആദ്യം രണ്ടു കിലോ ഇറച്ചി മേടിക്കണം. രണ്ടു കിലോ അരിയും മേടിക്കണം. അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.
അഞ്ചു മാസമായി പെന്ഷന് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടിമാലി സ്വദേശിനികളായ മറിയക്കുട്ടി, അന്നക്കുട്ടി എന്നിവര്‍ യാചനാ സമരം നടത്തിയവര്‍ക്ക്. ഇത് വർത്തയായപ്പോൾ സിപിഎം അവർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ടു വീടുകളുണ്ടെന്നും ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും മറ്റുമാണ് കള്ള പ്രചാരണം നടത്തിയത്. എന്നാല്‍ തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം നുണയാണെന്ന് മറിയക്കുട്ടി തെളിയിക്കുകയും ചെയ്തു.