അനിശ്ചിതത്വവും ആകസ്കമികതയും നിറഞ്ഞതാണ് പ്രവാസികളുടെ ജീവിതം. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ മെൽബണിൽനിന്നും നാട്ടിലേക്ക് തിരിച്ച ഇന്ത്യക്കാരി മൻപ്രീത് കൌറിൻ്റെ കഥ വെത്യസ്തമല്ല. നാലുവർഷത്തിന് ശേഷം മാതാപിതാക്കളെകാണാൻ നാട്ടിലേക്ക് തിരിച്ച യുവതി വിമാനത്തിനുളളിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
മൻപ്രീത് കൌറിൻ്റെ അവസാന നിമിഷങ്ങളെക്കുറിച്ച് വിവരങ്ങളാണ് പ്രവാസികളേയും ബന്ധുക്കളേയും നൊമ്പരപ്പെടുത്തുന്നത്. വിമാനത്തിൽ കുഴഞ്ഞ് വീണ മൻപ്രീത് കൗർ അവസാനമായി തന്‍റെ ഫോണിലെ മാതാപിതാക്കളുടെ ഫോട്ടോ നോക്കി യാത്രാമൊഴി പറഞ്ഞതാണ് കണ്ണീർകഥയായത്.
ആരോഗ്യസ്ഥിതി വഷളായിതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ തേടുന്നതിനാണ് മൻപ്രീത് നാട്ടിലേക്ക് പോകാൻ തിടുക്കത്തിൽ തയ്യാറെടുത്തത്. എന്നാൽ ശ്വാസകോശ സംബന്ധമായ അണുബാധ ഗുരുതരമായിരുന്നെന്നും ക്ഷയരോഗ ബാധയുണ്ടായതായും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. ഇതോടെ മൻപ്രീത് കൌറിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തടസ്സം നേരിട്ടു.
മൃതദേഹം ഓസ്‌ട്രേലിയയിൽ സംസ്കരിക്കുന്നതിനും തുടർനടപടികൾ ഏകോപിക്കുന്നതിനും മൻപ്രീത് കൌറിൻ്റെ കുടുംബം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ജൂൺ 20നാണ് മൻപ്രീത് കൌറിൻ്റെ മരണം. രോഗനിർണയത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യമുന്നറിയിപ്പുകളും തുടർനടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
2020 മാര്‍ച്ചിലാണ് ഷെഫ് ആകാനുള്ള പഠനത്തിന് മന്‍പ്രീത് ഓസ്‌ട്രേലിയയില്‍ എത്തുന്നത്.ഇന്ത്യയിലെ വടക്കൻ നഗരങ്ങളലൊന്നായ ധരംപൂർ സ്വദേശിനിയാണ് 24കാരിയായ മൻപ്രീത് കൌർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc