യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടി. താരത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്
കേരളത്തിലെ മുൻനിര ആശുപത്രികളുടെ പങ്കാളിത്തം ഈ പദ്ധതിയുടെ ഭാഗമായുണ്ടാവും. പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്
യൂ എ ഇ യിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയനും അവരുടെ നാട്ടിലുള്ള മാതാപിതാക്കൾക്ക് ആശുപത്രികളിൽ വ്യക്തിഗത പരിചരണവും ഇനി മുതൽ സൗജന്യമായി ലഭ്യമാകും. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഫാമിലി കണക്റ്റ് ‘ എന്ന പദ്ധതി അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ യൂ എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സുൻജയ് സുധീർ യൂ എ ഇ പ്രവാസി മലയാളികൾക്ക് സമർപ്പിച്ചു. കേരളത്തിലെ മുൻ നിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
മറ്റ് വിവരങ്ങൾക്ക് : 0542893001( UAE ) / +918590965542 (Kerala)