ഹൃദയഭേദകമായ അപകടമാണ് കുസാറ്റ് ക്യാമ്പസിൽ നടന്നതെന്ന് മമ്മൂട്ടി. ‘കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന ടെക്ക് ഫെസ്റ്റിനിടെ ആയിരുന്നു ദുരന്തം. ഇതിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്.
വിദ്യാർത്ഥികൾ ഉൾപ്പടെ നാല് പേരാണ് മരിച്ചത്. വിദ്യാർഥികളായ അതുൽ തമ്പി (21), ആൻ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. 56 കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.