മലയാളികൾക്ക് പ്രത്യേകം മുഖവുര ആവശ്യമില്ലാത്ത താരമാണ് മല്ലിക സുകുമാരൻ. മലയാള സിനിമയിൽ അരനൂറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തുള്ള നായിക. സിനിമയിലെ ചില പ്രവണതകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. പഴയ കാലത്തെയും പുതിയ കാലത്തെയും തമ്മിൽ താരതമ്യം ചെയ്യുകയാണ് മല്ലിക സുകുമാരൻ.ഗ്ലാമറിനും മറ്റും അന്ന് പ്രാധാന്യം ഇല്ലായിരുന്നുവെന്നും അക്കാലത്ത് സിനിമ എല്ലാവരുടെയും അന്നം ആണെന്ന് ബോധ്യം ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.
അന്നത്തെ കാലത്ത് ഡബ്ബിംഗ് ഒന്നുമുണ്ടായിരുന്നില്ല. ക്യാമറ വച്ച് അപ്പോൾ തന്നെ ഡയലോഗ് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ക്രിപ്റ്റ് എല്ലാവരും നന്നായി പഠിക്കാറുണ്ട്. എങ്ങനെ ഡയലോഗ് പറയണം, എങ്ങനെ അവതരിപ്പിക്കണം എന്നൊക്കെ റിഹേഴ്‌സൽ കഴിയുമ്പോഴേക്ക് പക്കാ അവയുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല’ മല്ലിക സുകുമാരൻ പറയുന്നു.
‘ഇപ്പോഴത്തെ പുതിയ താരങ്ങൾക്ക് സിനിമ എന്ന് പറഞ്ഞാൽ ഗ്ലാമർ, അതിന്റെ പൈസ, പേരും പ്രശസ്‌തിയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ അതിന്റെ പേരിൽ കിട്ടുന്ന ഒരു ആരാധന ഇതൊക്കെയേ ഉള്ളൂ വലിയ കാര്യമായിട്ട്. ഞങ്ങളുടെയൊക്കെ കാലത്ത് വരുമാനമാണ് സിനിമ. ഒരു പടം അഭിനയിച്ചു കഴിഞ്ഞാൽ ഇത്ര രൂപ കിട്ടുമ്പോൾ അത് നമുക്ക് നിത്യ ചെലവിനുള്ള കാശാണ്’ അവർ പറയുന്നു. ‘ഇന്നിപ്പോൾ സിനിമയേക്കാൾ കാശ് പലരും ഉദ്‌ഘാടനത്തിന് പോയാൽ കിട്ടും. ഇങ്ങനെ കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങൾ ഇപ്പോഴുണ്ട്.’ മല്ലിക സുകുമാരൻ പറയുന്നു.